യൂത്ത് ഇന്ത്യ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സെമിനാര്‍ നടത്തി
കുവൈറ്റ് സിറ്റി. യൂത്ത് ഇന്ത്യ കുവൈത്തിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് കാലത്തെ പ്രതീക്ഷയുടെ കിരണങ്ങള്‍ എന്ന തലക്കെട്ടില്‍ ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് സെഷന് സംഘടിപ്പിച്ചു. കൗണ്‍സിലറും മോട്ടിവേഷനല്‍ സ്പീക്കറും യുവ ചിന്തകനുമായ സുലൈമാന്‍ അസ്ഹരി ‘ദുഃഖിക്കരുത് അള്ളാഹു നമ്മോടൊപ്പമുണ്ട്’ എന്ന വിഷയത്തില്‍ സംസാരിച്ചു. ഖുര്‍ആനില്‍നിന്നും പ്രവാചക ജീവിതത്തില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ നേരിട്ട് ജീവിതം മുന്നോട്ട് നയിക്കണമെന്നും, നിലവിലെ സാഹചര്യങ്ങളില്‍ അടിപതറാതെ പോസിറ്റീവായ വളര്‍ച്ചയിലേക്ക് ഉതകുംവീതം ജീവിതത്തെ ക്രമപ്പെടുത്തിയെടുക്കേണ്ടത് എങ്ങനെയെന്നും അദ്ദേഹം തന്റെ സംസാരത്തില്‍ വിശദീകരിച്ചു. ശേഷം ആളുകളുടെ വിവിധങ്ങളായ സംശയങ്ങള്‍ക്ക് മറുപടിയും നല്കി.
ഒരേസമയം സൂമിയിലൂടെയും ഫേസ്ബുക് ലൈവിലൂടെയും നടത്തിയ പരിപാടിയില്‍ മുന്നോറോളം ആളുകള്‍ പങ്കടുത്തു. യൂത്ത് ഇന്ത്യ കുവൈത്ത് പ്രസിഡന്റ് ഉസാമ അബ്ദുള്‍റസാഖ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ വൈസ് പ്രസിഡന്റ് മഹ്നാസ് മുസ്തഫ സ്വാഗതവും, ജനറല്‍ സെക്രട്ടറി ഫഹീം മുഹമ്മദ് സമാപനവും മുഹമ്മദ് യാസിര്‍ ഖിറാഅത്തും നടത്തി. ട്രഷറര്‍ ഹശീബ് ചോദ്യോത്തര സെഷന് നേതൃത്വം നല്കി.