Copyright 2020 Youth India Kuwait
Welcome to our our website

Back
Youth India Kuwait > Uncategorized  > സാമൂഹിക സേവനരംഗത്ത് നിറ സാന്നിധ്യമായി യൂത്ത് ഇന്ത്യ കുവൈത്ത്

സാമൂഹിക സേവനരംഗത്ത് നിറ സാന്നിധ്യമായി യൂത്ത് ഇന്ത്യ കുവൈത്ത്

കുവൈത്ത് സിറ്റി: കോവിഡ് സൃഷ്ടിച്ച സാമൂഹിക അരക്ഷിതാവസ്ഥയില്‍ ജോലിയും, ശമ്പളവുമില്ലാതെ നിരാലംബരായവര്‍ക്ക് സ്വാന്തനത്തിന്റെ കൈത്താങ്ങാവുകയാണ് യൂത്ത് ഇന്ത്യ കുവൈത്ത്. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരുന്ന ഒട്ടനവധി ഫാമിലികള്‍ക്കും, ബാച്ചിലേഴ്‌സിനും ‘യൂത്ത് ഇന്ത്യ സഹായഹസ്തം’ എന്നപേരില്‍ ഭക്ഷണകിറ്റുകള്‍ എത്തിച്ചുനല്‍കികൊണ്ടിരിക്കുന്നു. കെഐജി  കനിവ് , ടീം വെല്‍ഫെയര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ഭാഗമായികൊണ്ട് വിവിധ സേവനപ്രവര്‍ത്തനങ്ങളില്‍ യൂത്ത് ഇന്ത്യ പങ്കാളികളായിക്കൊണ്ടിരിക്കുന്നു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്നിന് വണ്ടി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മരുന്നുകള്‍ എത്തിച്ചുനല്‍കിയും, മാനസിക സമ്മര്‍ദ്ദത്തിലായവര്‍ക്ക് കൗണ്‍സിലിംഗിനുവേണ്ട സഹായം നല്‍കിയും, കോവിഡ് പ്രധിരോധ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കികൊണ്ടിരിക്കുകയും ചെയ്യുന്നു. റമദാനില്‍ നോമ്പുതുറക്ക് കുവൈറ്റിലെ വിവിധങ്ങളായ ജീവ കാരുണ്യ പ്രസ്ഥാനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്ന നോമ്പുതുറ കിറ്റുകള്‍ ദിവസവും ആവശ്യക്കാരിലേക്കെത്തിക്കാനും യൂത്ത് ഇന്ത്യ സജ്ജീവരംഗത്തുള്ളതായി സാമൂഹിക സേവനം വകുപ്പ് കണ്‍വീനര്‍ ബാസില്‍ സലിം അറിയിച്ചു