സാമൂഹിക സേവനരംഗത്ത് നിറ സാന്നിധ്യമായി യൂത്ത് ഇന്ത്യ കുവൈത്ത്
May 18, 2023
കുവൈത്ത് സിറ്റി: കോവിഡ് സൃഷ്ടിച്ച സാമൂഹിക അരക്ഷിതാവസ്ഥയില്‍ ജോലിയും, ശമ്പളവുമില്ലാതെ നിരാലംബരായവര്‍ക്ക് സ്വാന്തനത്തിന്റെ കൈത്താങ്ങാവുകയാണ് യൂത്ത് ഇന്ത്യ കുവൈത്ത്. ഭക്ഷണമില്ലാതെ ബുദ്ധിമുട്ടനുഭവിച്ചുകൊണ്ടിരുന്ന ഒട്ടനവധി ഫാമിലികള്‍ക്കും, ബാച്ചിലേഴ്‌സിനും 'യൂത്ത് ഇന്ത്യ സഹായഹസ്തം' എന്നപേരില്‍ ഭക്ഷണകിറ്റുകള്‍ എത്തിച്ചുനല്‍കികൊണ്ടിരിക്കുന്നു. കെഐജി കനിവ് , ടീം വെല്‍ഫെയര്‍ നടത്തിക്കൊണ്ടിരിക്കുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ ഭാഗമായികൊണ്ട് വിവിധ സേവനപ്രവര്‍ത്തനങ്ങളില്‍ യൂത്ത് ഇന്ത്യ പങ്കാളികളായിക്കൊണ്ടിരിക്കുന്നു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ മരുന്നിന് വണ്ടി ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക്...